ജൂബിലിയില്‍ മെഗാ ഇ.എം. സോണോയും എക്‌സാം ത ലോനും വിജയകരമായി പൂര്‍ത്തിയായി.
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ മെഗാ ഇ.എം. സോണോ 2025 എന്ന പേരില്‍ ഇന്ത്യയില്‍ ആദ്യമായി നൂറില്‍ പരം ഡോക്ടര്‍മാര്‍ക്ക് ഒരേ സമയം അള്‍ട്രാസൗണ്ടില്‍ ലൈവ് ഹാന്‍ഡ്സ് – ഓണ്‍ പരിശീലനം നല്‍കുന്ന പരിപാടി വിജയകരമായി നടന്നു. എമര്‍ജന്‍സി മെഡിസിന്‍ മേഖലക്ക് പുറമെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്ത ഈ വര്‍ക്ക്‌ഷോപ്പ് രോഗനിര്‍ണ്ണയത്തിനുള്ള നിര്‍ണ്ണായകവും അടിയന്തിരവുമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ഏറെ സഹായകമായി. യകമായി. പരിപാടിയുടെ ഉദ്ഘാടനം ഡെല്‍ഹി എയിംസിലെ എമര്‍ജന്‍സി വിഭാഗം പ്രൊഫസറും, ലോകാരോഗ്യസംഘടനയുടെ കൊളാബ്രേറ്റിങ്ങ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമ-യുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയന്റെ ഡയറക്ടറുമായ ഡോ. സഞ്ജീവ് ഭോയി നിര്‍വഹിച്ചു. ആശുപത്രി ഡയറക്ടര്‍ റെന്നി മുണ്ടന്‍കുരിയന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. എം. എ. ആന്‍ഡ്രൂസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടെറിന്‍ മുല്ലക്കര, ഡോ. പി. സി. രാജീവ്, ഡോ. വിജയ് ചഞ്ചല്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ഡിയോ മാത്യുവിന്റെ നേതൃത്വത്തില്‍ അവസാന വര്‍ഷ എം.ഡി. എമര്‍ജന്‍സി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെഗാ എക്‌സാംതലോണ്‍ എന്ന പരീക്ഷാ അനുകരണ പരിപാടിയും കേരളത്തിലെ എമര്‍ജന്‍സി മെഡിസിന്‍ മേഖലയിലുള്ള നാല്‍പ്പതിലധികം ഡോക്ട്ടര്‍മാര്‍ പങ്കെടുത്ത ആസസ്സേര്‍സ് ട്രെയ്‌നിങ്ങ് പ്രോഗ്രാം 2.0 എന്ന ഫാക്കള്‍ട്ടി ഡെവലപ്പ്‌മെന്റ് സെഷനും നടന്നു. അള്‍ട്രാ സൗണ്ട് ഇന്ന് അടിയന്തിര രോഗനിര്‍ണ്ണയ ഉപാധിയായി മാറിയിരിക്കുകയാണ്. അതിവേഗം ചികിത്സാ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇതിന്റെ പ്രാവീണ്യം അനിവാര്യമാണ





